Connect with us

National

രാജ്യത്ത് പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപുകള്‍ കൂടി നിരോധിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത്  പബ്ജിയടക്കം 118 ചൈനീസ് ആപുകള്‍ നിരോധിച്ചു.കേന്ദ്ര ഐ ടി മന്ത്രാലയത്തിന്റേതാണ് നടപടി

വാര്‍ത്ത ഏജന്‍സിയായ എ എന്‍ ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.നേരത്തെ ടിക്ക് ടോക്ക് ഉള്‍പ്പെടെ 59 ആപുകള്‍ നിരോധിച്ചിരുന്നു.അതിര്‍ത്തിയില്‍ ഇന്ത്യ ചൈന സംഘര്‍ഷം പുകയുന്നതിനിടെയാണ് ഇന്ത്യയുടെ പുതിയ നിരോധനമെന്നത് ശ്രദ്ധേയമാണ്

ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുകയും വ്യക്തിവിവര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് 118 ആപ്പുകള്‍ കൂടി നിരോധിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. ജനപ്രിയ ഗെയിം ആപ്പ് ആയ പബ്ജി, കാംകാര്‍ഡ്, ബെയ്ഡു, കട് കട്, ട്രാന്‍സെന്‍ഡ് എന്നിങ്ങനെയുള്ള ആപ്പുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഐ ടി മന്ത്രാലയവും ചേര്‍ന്നാണ് ആപ്പുകളുടെ വിവര ശേഖരണവും നിരീക്ഷണവും പരിശോധനയും നടത്തിയത്. മാനദണ്ഡങ്ങള്‍ ലംഘിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കൂടുതല്‍ ആപ്പുകള്‍ നിരോധിക്കാന്‍ തീരുമാനിച്ചത്. രാജ്യ സുരക്ഷക്കുതന്നെ ഭീഷണിയുയര്‍ത്തുന്ന നീക്കങ്ങള്‍ ഈ ആപ്പുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

നിരോധനം ഏര്‍പ്പെടുത്തിയ ആപുകളുടെ പട്ടിക താഴെ

 

Latest