ഡല്‍ഹി അക്രമം; ദേവാംഗന കലിതക്ക് ജാമ്യം

Posted on: September 1, 2020 3:47 pm | Last updated: September 1, 2020 at 3:47 pm

ന്യൂഡല്‍ഹി | ഡല്‍ഹിയിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ജെ എന്‍ യു വിദ്യാര്‍ഥിയും വിമന്‍ കലക്ടീവ് പിന്‍ജ്‌റ തോട്‌സ് പ്രവര്‍ത്തകയുമായ ദേവാംഗന കലിതക്ക് ജാമ്യം. ഡല്‍ഹി കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി 25,000 രൂപ കെട്ടിവെക്കാനും കോടതി ആവശ്യപ്പെട്ടു.

മെയ് മാസത്തിലാണ് ദേവാംഗനയെ ഡല്‍ഹി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിലും ദേവാംഗന സജീവമായി പങ്കെടുത്തിരുന്നു. നാല് കേസുകളാണ് ദേവാംഗന കലിതക്കെതിരെ ചുമത്തിയിട്ടുള്ളത്.