Connect with us

Covid19

കൊവിഡ്; സഊദിയില്‍ 33 മരണം,1,013 പേര്‍ക്ക് രോഗമുക്തി

Published

|

Last Updated

ദമാം | സഊദിയില്‍ 24 മണിക്കൂറിനിടെ കൊവിഡ് ചികിത്സയിലായിരുന്ന 33 പേര്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി 1,068 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 1,013 പേര്‍ രോഗമുക്തി നേടി. ജിസാന്‍ (84), മക്ക (67), മദീന (57), റിയാദ് (55), തബൂക് (48), അല്‍-ഹര്‍ജ (35) എന്നീ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ 3,10,836 പേര്‍ക്കാണ് കോവിഡ് രോഗം പിടിപെട്ടത്. 2,84,945 പേര്‍ ഇതിനകം രോഗമുക്തി നേടി. 22,136 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 1,601 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 44 ശതമാനം സ്ത്രീകളും 65 ശതമാനം പുരുഷന്മാരുമാണ്. രോഗബാധിതരെ കണ്ടെത്തുന്നതിനായി ഇതുവരെ 48,50,659 കൊവിഡ് ലബോറട്ടറി ടെസ്റ്റുകളാണ് പൂര്‍ത്തിയാക്കിയത്. 3,755 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചതെന്നും മന്ത്രാലയം പറഞ്ഞു.