Connect with us

Ongoing News

പണിമുടക്കി സൂം

Published

|

Last Updated

ന്യൂയോര്‍ക്ക് | കൊവിഡ് കാലത്ത് ഓണ്‍ലൈന്‍ യോഗത്തിനും കോണ്‍ഫറന്‍സിനും ക്ലാസുകള്‍ക്കുമെല്ലാം അധികപേരും അവലംബിക്കുന്ന സൂം ആപ്പ് പണിമുടക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലാണ് സൂം ആപ്പ് ഇന്ന് മന്ദഗതിയിലായത്. ഇന്ന് വൈകുന്നേരം 5.30 മുതലാണ് ആപ്പ് പണിമുടക്കിത്തുടങ്ങിയത്.

പ്രശ്‌നം പരിഹരിക്കുമെന്ന് കമ്പനി അറിയിച്ചു. സൂം പണിമുടക്കിയത് സംബന്ധിച്ച് ഉപയോക്താക്കള്‍ ഫേസ്ബുക്കിലും ട്വിറ്ററിലും അമര്‍ഷം പങ്കുവെച്ചു. സൂം മീറ്റിംഗ്, സൂം വെബിനാര്‍ എന്നിവയാണ് പണിമുടക്കിയത്. അതേസമയം, സൂം ചാറ്റ്, സൂം ഫോണ്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.

ലോകത്തിന്റെ മറ്റുചില ഭാഗങ്ങളില്‍ സൂം മീറ്റിംഗിനും വെബിനാറിനും പ്രശ്‌നങ്ങളുമില്ല. വൈകുന്നേരം 5.30ഓടെ സൂമില്‍ ലോഗ് ഇന്‍ ചെയ്യുന്നതും തടസ്സപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ആപ്പ് പ്രവര്‍ത്തനം തടസ്സപ്പെട്ടത് പല പ്രശ്‌നങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് അധികപേര്‍ക്കും ഏറെ പ്രയോജനപ്പെടുന്ന ആപ്പാണ് സൂം. മാത്രമല്ല, കൊവിഡ് കാലം സൂമിനും ഏറെ പ്രയോജനപ്പെട്ടു.