Connect with us

Malappuram

മലപ്പുറത്ത് അടുത്ത ഞായാറാഴ്ചത്തെ ലോക്ക്ഡൗണ്‍ ഒഴിവാക്കി

Published

|

Last Updated

മലപ്പുറം | ഓണം പ്രമാണിച്ച് അടുത്ത ഞായറാഴ്ചയിലെ ലോക്ക് ഡൗണ്‍ ഒഴിവാക്കാന്‍ ജില്ലാകലകടര്‍ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.

ഓണത്തോടനുബന്ധിച്ച് കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ഷകരില്‍ നിന്ന് കാര്‍ഷികോത്പന്നങ്ങള്‍ നേരിട്ട് സംഭരിച്ച് കുറഞ്ഞവിലയില്‍ വില്‍ക്കുന്ന പഴം, പച്ചക്കറികള്‍ വില്‍ക്കുന്ന വിപണന കേന്ദ്രങ്ങള്‍ അനുവദിക്കാനും യോഗം തീരുമാനിച്ചു. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിപണനം നടത്തേണ്ടത്. സാനിറ്റൈസര്‍, മാസ്‌ക്, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമായും പാലിക്കണം.

കിറ്റുകള്‍ ആവശ്യക്കാര്‍ക്ക് വീടുകളിലേക്കെത്തിക്കുന്നതിനുള്ള സൗകര്യങ്ങളൊരുക്കും. കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കുന്നതോടൊപ്പം ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ ഉത്പന്നങ്ങള്‍ നല്‍കുന്നതിനുമാണ് സര്‍ക്കാര്‍ പരിഗണന നല്‍കുന്നത്. വിഷരഹിത നാടന്‍ പഴം, പച്ചക്കറികളാണ് വിപണനം നടത്തുന്നത്.