Connect with us

Business

ഐഫോണ്‍ എസ്ഇ (2020) ഇന്ത്യയില്‍ ഉത്പാദനം തുടങ്ങി

Published

|

Last Updated

ബെംഗളൂരു | ഇന്ത്യയില്‍ ഐഫോണ്‍ എസ്ഇ (2020) നിര്‍മാണം ആപ്പിള്‍ ആരംഭിച്ചു. പുതിയ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് നാല് മാസത്തിന് ശേഷമാണ് നിര്‍മാണം ആരംഭിച്ചത്. കര്‍ണാടകയിലെ വിസ്‌ട്രോണ്‍ ഫാക്ടറിയിലാണ് നിര്‍മാണം തുടങ്ങിയത്.

ആഗോള വിപണികളില്‍ നിന്ന് ഫോണ്‍ നിര്‍മാതാക്കള്‍ മോഡല്‍ ഇറക്കുമതി ചെയ്യുകയാണെങ്കില്‍ 20 ശതമാനം അധിക നികുതി ഇതിലൂടെ ഒഴിവാക്കാന്‍ ആപ്പിളിന് സാധിക്കും. കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ 11 അടക്കം അഞ്ച് മോഡലുകള്‍ നിലവില്‍ ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നുണ്ട്. അതേസമയം, ഇന്ത്യയില്‍ നിര്‍മിച്ച എസ് ഇ (2020) എന്ന് വില്‍പ്പനക്കെത്തുമെന്നത് വ്യക്തമല്ല.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഈ മോഡല്‍ വില്‍പ്പനക്കെത്തുമെന്നാണ് പ്രതീക്ഷ. മാത്രമല്ല, ഡിസ്‌കൗണ്ടും പ്രതീക്ഷിക്കുന്നുണ്ട്. എസ് ഇയുടെ വില്‍പ്പനയില്‍ മൂന്ന് ഭാഗവും ഇന്ത്യയിലാണ്. അടുത്ത വര്‍ഷം മധ്യത്തോടെ ഐഫോണ്‍ 12 ഇന്ത്യയില്‍ നിര്‍മിക്കാനും സാധ്യതയുണ്ട്.

Latest