Connect with us

Kerala

കൊവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം നീണ്ടെന്ന് ചെന്നിത്തല; ഇപ്പോഴാണോ തോന്നുന്നതെന്ന് സ്പീക്കര്‍

Published

|

Last Updated

തിരുവനന്തപുരം |  നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗം നീണ്ടുപോയതില്‍ സ്പീക്കറോട് പരിഭാവം അറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആവശ്യമില്ലാത്ത കാര്യങ്ങള്‍ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പ്രസംഗം നീട്ടുകയാണെന്നും ഇത് കൊവിഡ് കാലമാണെന്നും പടരാന്‍ സാധ്യതയുണ്ടെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍ അതിപ്പോഴാണോ ഓര്‍ത്തതെന്നായിരുന്നു ഇതിന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ മറുപടി.

മുഖ്യമന്ത്രി കിണര്‍ റീച്ചാര്‍ജ് ചെയ്തതും മോട്ടോര്‍ വെച്ചതും ഒക്കെ പറയുന്നു. എത്ര സമയം വേണമെന്ന് കൂടെ പറഞ്ഞാല്‍ മതി. സാര്‍ ഇത് കൊവിഡ് കാലമാണ്. എകെ ബാലന്‍ മന്ത്രി പറഞ്ഞപോലെ ഇത് കൊവിഡ് കാലമാണ്. അധികം നേരം ഇതിനകത്ത് ഇരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ ആളുകളാണ്. ഒരു ന്യായം വേണം. ഒരു സമയകൃത്യത വേണ്ടേ. മുഖ്യമന്ത്രി സംസാരിക്കെ ഞങ്ങള്‍ മിണ്ടാതിരിക്കുകയല്ലേ. കൊവിഡ് കാലമായതുകൊണ്ട് പടരാനുള്ള സാധ്യത ഉണ്ടെന്നും ചെന്നിത്തല പറഞ്ഞു.