Connect with us

Kerala

കരിപ്പൂരില്‍ രണ്ടു പേരില്‍ നിന്നായി 91 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

Published

|

Last Updated

കൊണ്ടോട്ടി | കരിപ്പൂരില്‍ ഇന്ന് രണ്ടു പേരില്‍ നിന്നായി 91 ലക്ഷം രൂപയുടെ സ്വര്‍ണവും 38,000 രൂപയുടെ വിദേശ നിര്‍മ്മിത സിഗരറ്റുകളും പിടികൂടി. സ്‌പൈസ് ജെറ്റ് വിമാനത്തില്‍ റിയാദില്‍ നിന്നെത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി ടിപി ശാരിഖ് (23), കാസര്‍കോട് ബന്ദിച്ചാല്‍ ഇസ്മാഈല്‍ (60) എന്നിവരില്‍ നിന്നാണ് കള്ളക്കടത്ത് സ്വര്‍ണവും സിഗരറ്റുകളും പിടികൂടിയത്.

ശാരിഖ് 81 ലക്ഷം രൂപ 1.699 കിലോ ഗ്രാം തൂക്കമുള്ള സ്വര്‍ണക്കട്ടികള്‍ എമര്‍ജന്‍സി ലൈറ്റിന്റെ ബാറ്ററിക്കുള്ളില്‍ ഒളിപ്പിച്ചും ഇസ്മാഈല്‍ ഏഴ് ലക്ഷം രൂപ വിലവരുന്ന 146 ഗ്രാം സ്വര്‍ണ ചെയിന്‍ ഹാന്‍ഡ് ബാഗില്‍ ഒളിപ്പിച്ചുമാണ് കടത്താന്‍ ശ്രമിച്ചത്. ഇസ്മായിലിന്റെ ബാഗേജില്‍ നിന്ന് 38,000 രൂപ വിലവരുന്ന
വിദേശനിര്‍മിത സിഗരറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയില്‍ 81 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണത്തിന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 91 ലക്ഷം രൂപ വിലയുള്ളതായി കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.