Connect with us

Covid19

കൊവിഡ് ഭേദമായവര്‍ക്ക് ഇനി ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ഇല്ല

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് പുതിയ കൊവിഡ് 18 മാര്‍ഗരേഖ പുറത്തിറക്കി. ഇനി മുതല്‍ കൊവിഡ് ഭേദമായി ആശുപത്രി വിട്ടവര്‍ക്ക് ഏഴു ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ ഇല്ല. എന്നാല്‍ ഇത്തരക്കാര്‍ ഏഴ് ദിവസത്തേക്ക് സമ്പര്‍ക്ക സാധ്യതകളും അനവശ്യമായി വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നതും ഒഴിവാക്കണമെന്നാണ് നിര്‍ദേശം.
അതേസമയം ഹൈ റിസ്‌ക് പ്രാഥമിക സമ്പര്‍ക്കം ഉള്ളവര്‍ക്ക് 14 ദിവസം റൂം ക്വാറന്റീന്‍ നിര്‍ബന്ധമാണ്. എന്നാല്‍ പുതിയ മാര്‍ഗരേഖയില്‍ലോ റിസ്‌ക് പ്രാഥമിക സമ്പര്‍ക്കത്തില്‍ പെട്ടവര്‍ക്ക് റൂം ക്വാറിന്റീനില്ല. എന്നാല്‍ ഇത്തരക്കാര്‍ യാത്രകള്‍ ഒഴിവാക്കണം. കേരളത്തിന് പുറത്തുനിന്നുവരുന്നവര്‍ക്ക് 14 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാണെന്നും പുതിയ മാര്‍ഗരേഖയില്‍ പറയുന്നു. കൊവിഡ് ചികിത്സയുമായും പരിശോധനയുമായും ഐ സി എം ആര്‍ പുറത്തിറിക്കിയ മാര്‍ഗേ രേഖകള്‍ തുടരും.