Connect with us

Ongoing News

അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ വായുചോര്‍ച്ച; പ്രശ്‌നം പരിഹരിക്കാന്‍ നാസ

Published

|

Last Updated

ന്യൂയോര്‍ക്ക് | അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ ചെറിയ വായു ചോര്‍ച്ച കണ്ടെത്തി. നാസ ഇത് പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എക്‌സ്‌പെഡിഷന്‍ 63 എന്ന സ്റ്റേഷനിലെ ഇപ്പോഴുള്ള അംഗങ്ങള്‍ക്ക് ഇത് അപകടമുണ്ടാക്കില്ലെന്നും നാസ അറിയിച്ചു.

എക്‌സ്‌പെഡിഷന്‍ 63ലെ അംഗങ്ങള്‍ റഷ്യയുടെ സ്വെസ്ദ സര്‍വീസ് മൊഡ്യൂളിലാണ് ഈ വാരാന്ത്യം കഴിയുക. സ്റ്റേഷന്റെ അകത്ത് ബഹിരാകാശ യാത്രികര്‍ക്ക് ജോലിയെടുക്കാമെങ്കിലും ഓര്‍ബിറ്റിംഗ് ലാബ് ഒരിക്കലും പൂര്‍ണമായും വായുനിറഞ്ഞതായിരിക്കില്ല. ചെറിയ തോതില്‍ വായു എപ്പോഴും ചോര്‍ന്നുകൊണ്ടിരിക്കും.

കാര്‍ഗോ മിഷന്‍ സമയത്ത് അയച്ച നൈട്രജന്‍, ഓക്‌സിജന്‍ ടാങ്കുകളില്‍ നിന്ന് നിത്യേനയുള്ള പുനര്‍മര്‍ദപ്രവര്‍ത്തനത്തിന്റെ ആവശ്യകതയാണ് ഇത് സൂചിപ്പിക്കുന്നത്. 2019 സെപ്തംബറിലാണ് ഈ ചോര്‍ച്ച ആദ്യം കണ്ടെത്തിയതെങ്കിലും അന്ന് സാധാരണ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നില്ല. ഇപ്പോഴാണിത് ജാഗ്രത പാലിക്കേണ്ട ഘട്ടത്തിലെത്തിയത്.