Connect with us

National

ഒരു വര്‍ഷത്തിന് ശേഷം പാര്‍ട്ടി നേതാക്കളുമായി ഫാറൂഖ് അബ്ദുല്ല കൂടികാഴ്ച നടത്തുന്നു

Published

|

Last Updated

ശ്രീനഗര്‍| ഒരു വര്‍ഷത്തെ വീട്ട് തടങ്കലിന് ശേഷം സ്വതന്ത്രനായ നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല പാര്‍ട്ടി നേതാക്കളുടെ രണ്ടാം ഘട്ട മീറ്റിംഗ് വിളിച്ചു ചേര്‍ത്തു. വെള്ളിയാഴ്ച അദ്ദേഹത്തിന്റെ വസതിയിലാണ് മീറ്റിംഗ് നടന്നത്.

മുബാറക് ഗുല്‍, ചൗധരി റംസാന്‍, ആഗ സെയിദ് റുഹുല്ല മെഹ്ദി, ഷമീമ ഫിര്‍ദൗസ്, ബഷ്‌റത്ത് ബുക്ക്ഹാരി എന്നിവര്‍ മീറ്റിംഗില്‍ പങ്കെടുത്തു. തടങ്കലിലും വീട്ടു തടങ്കലിലുമായി കഴിഞ്ഞിരുന്ന ഈ നേതാക്കള്‍ ഫാറൂഖ് അബ്ദുല്ലയുമായി കൂടികാഴച നടത്തിയിട്ട് ഒരു വര്‍ത്തോളമായെന്ന് പാര്‍ട്ടി വക്താവ് പറഞ്ഞു.

ജമ്മുകശ്മീരിലേ 16 രാഷട്രീയ നേതാക്കളെ കാണുന്നതിനായി ഫാറൂഖ് അബ്ദുല്ലയും ഒമര്‍ അബ്ദുല്ലയും ഹൈക്കോടതയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അവര്‍ സ്വതന്ത്രരാണെന്നാണ് കോടതി പറയുന്നത്.

നാസിര്‍ അസ്ലാം വാണി, ഷമ്മി ഒബേരി, മുഷ്താഖ് ഗുരു എന്നിവരും മീറ്റിംഗില്‍ പങ്കെടുത്തു. നേതാക്കളെ സ്വതന്ത്രരാക്കിയതിന് ശേഷമേ ജമ്മുകശ്മീർ രാഷട്രീയ അജണ്ട ചർച്ച ചെയ്യുള്ളുവെന്ന് കഴിഞ്ഞ ദിവസം ഫാറൂഖ് അബ്ദുല്ല പറഞ്ഞിരുന്നു.

Latest