Connect with us

Science

ഭൂമിയുടെ ഭാവിയിലേക്ക് വെളിച്ചം വീശി മമ്മിരൂപത്തിലായ സസ്യങ്ങള്‍

Published

|

Last Updated

ന്യൂയോര്‍ക്ക് | ഭൂമിയുടെ ഭാവിയെ സംബന്ധിച്ച് വിവരം നല്‍കുന്ന നിര്‍ണായക ഘടകമായി മമ്മരൂപത്തിലായ സസ്യങ്ങളും അവയുടെ ഇലകളും. കാര്‍ബണ്‍ വാതക തോത് ഉയരുന്നതിന് അനുസരിച്ച് ചില സസ്യങ്ങള്‍ പെട്ടെന്ന് വളരുന്നതായി 23 ദശലക്ഷം വര്‍ഷം പഴക്കമുള്ള വനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നുള്ള ഫോസില്‍ ഇലകള്‍ കാണിക്കുന്നു.

ന്യൂസിലാന്‍ഡിലെ തെക്കന്‍ ദ്വീപിലെ പുരാതന തടാകത്തില്‍ നിന്നുള്ള സംരക്ഷിത ഇലകള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ വാതകം ഏറ്റവും കൂടുതലായിരുന്ന സമയത്തെ ഉയര്‍ന്ന താപനിലയുമായി ബന്ധിപ്പിക്കാന്‍ ഈ ഇലകള്‍ ശാസ്ത്രജ്ഞരെ സഹായിച്ചു. ശാസ്ത്ര ജേണലായ ക്ലൈമറ്റ് ഓഫ് ദ പാസ്റ്റില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രകാശസംശ്ലേഷണത്തിന് കൂടുതല്‍ കാര്യക്ഷമമായി കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ചില സസ്യങ്ങള്‍ സ്വീകരിക്കുന്നതായി ശാസ്ത്രസംഘം കണ്ടെത്തി. വളരെ കാലം മുമ്പ് സംഭവിച്ച താപനില ഉയരലുമായി ഇപ്പോഴത്തെ ഹരിത വാതക ഉയര്‍ച്ചയെ തുലനം ചെയ്യാനുള്ള സൂചനകള്‍ ഇതിലൂടെ ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചു.

Latest