Connect with us

Socialist

സിയാദ് അവിശുദ്ധ അധികാര രാഷ്ട്രീയത്തിന്റെ ഇരയെന്ന് കെ കെ രമ

Published

|

Last Updated

കോഴിക്കോട് | ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം രാഷ്ട്രീയ എതിരാളികള്‍ കൊന്ന സി പി എം പ്രാദേശിക നേതാവും മത്സ്യത്തൊഴിലാളിയുമായ സിയാദ് അവിശുദ്ധ അധികാര രാഷ്ട്രീയത്തിന്റെ ഇരയെന്ന് ആര്‍ എം പി നേതാവ് കെ കെ രമ. സിയാദിനെ കൊന്ന പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിനും വിവരം മറച്ചുവെച്ചതിനും കായംകുളം നഗരസഭാ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ കാവില്‍ നിസാമിനെ അറസ്റ്റ് ചെയ്ത് വൈകാതെ ജാമ്യം ലഭിച്ചതിനെയും കെ കെ രമ വിമര്‍ശിച്ചു.

രാഷ്ട്രീയത്തിന്റെ പേരില്‍ അരങ്ങേറുന്ന അസംബന്ധം അവസാനിപ്പിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും കെ കെ രമ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

https://www.facebook.com/kkrema/posts/3364598530266547