Connect with us

First Gear

വില്‍പ്പന കുറഞ്ഞു; ഹാര്‍ലി ഡേവിസണ്‍ ഇന്ത്യ വിടുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | വില്‍പ്പന കുറഞ്ഞതിനാലും ഭാവിയില്‍ ആവശ്യക്കാര്‍ ചുരുങ്ങുമെന്നതിനാലും അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് ആയ ഹാര്‍ലി ഡേവിസണ്‍ ഇന്ത്യയിലെ പ്രവര്‍ത്തനം ഉപേക്ഷിക്കുന്നു. രാജ്യത്തെ അസംബ്ലിംഗ് പ്രവര്‍ത്തനം ഒഴിവാക്കാനാണ് കമ്പനി നീങ്ങുന്നത്.

ഹരിയാനയിലെ ബാവലിലുള്ള നിലവിലെ അസംബ്ലിംഗ് ഫാക്ടറി ഉപയോഗപ്പെടുത്തി അസംബ്ലിംഗ് പ്രക്രിയ മറ്റൊരു കമ്പനിയെ ഏല്‍പ്പിക്കാനുള്ള നീക്കത്തിലാണ് ഹാര്‍ലി ഡേവിസണ്‍. പ്രധാനമായും വടക്കന്‍ അമേരിക്ക, യൂറോപ്പ്, ഏഷ്യാ പസിഫികിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ 50 വിപണികളില്‍ മാത്രം കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ പുതിയ പദ്ധതി.

ഇന്ത്യയില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ഭാവിയില്‍ ആവശ്യക്കാര്‍ കുറയുമെന്ന് കമ്പനി വിലയിരുത്തുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2500ല്‍ താഴെ വാഹനങ്ങളാണ് ഹാര്‍ലി ഡേവിസണ്‍ ഇന്ത്യയില്‍ വിറ്റത്. ഏപ്രില്‍- ജൂണ്‍ മാസങ്ങളില്‍ നൂറില്‍ താഴെ ബൈക്കുകളാണ് വിറ്റത്. ആവശ്യക്കാര്‍ ഏറെയുണ്ടായിരുന്ന സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് എന്നിവയുടെ വില 77,000 രൂപ വരെ കുറച്ചിട്ടും വില്‍പ്പന മോശമായിരുന്നു.

---- facebook comment plugin here -----

Latest