Connect with us

Business

ഐ ആര്‍ സി ടി സിയിലെ ഓഹരി വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷനിലെ (ഐ ആര്‍ സി ടി സി) ഒരു ഭാഗം ഓഹരി വില്‍ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഈ സാമ്പത്തിക വര്‍ഷം തന്നെ വില്‍പ്പന നടത്തും. വില്‍പ്പന നടപടികള്‍ കൈകാര്യം ചെയ്യാന്‍ മെര്‍ച്ചന്റ് ബേങ്കര്‍മാരില്‍ നിന്ന് ബിഡുകള്‍ ക്ഷണിച്ചിട്ടുണ്ട് കേന്ദ്രം.

മെര്‍ച്ചന്റ് ബേങ്കര്‍മാര്‍ അടുത്ത മാസം പത്തിനകം ബിഡ് സമര്‍പ്പിക്കണം. നിലവില്‍ 87.40 ശതമാനം ഓഹരിയാണ് സര്‍ക്കാറിന് ഐ ആര്‍ സി ടി സിയിലുള്ളത്. സെബിയുടെ മാനദണ്ഡപ്രകാരം കമ്പനിയിലെ ഓഹരി 75 ശതമാനമാക്കി സര്‍ക്കാറിന് കുറക്കേണ്ടതുണ്ട്.

റെയില്‍വേക്ക് കാറ്ററിംഗ് സര്‍വീസുകള്‍, ഓണ്‍ലൈന്‍ റെയില്‍വേ ടിക്കറ്റ്, പാക്ക്ഡ് കുടിവെള്ളം തുടങ്ങിയവ നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ ചുമതലപ്പെടുത്തിയ ഏക സ്ഥാപനമാണ് ഐ ആര്‍ സി ടി സി. കഴിഞ്ഞ ഒക്ടോബറിലാണ് ഐ ആര്‍ സി ടി സി ഓഹരി വിപണിയില്‍ പ്രവേശിച്ചത്.

Latest