Connect with us

Kerala

വേട്ടയാടാന്‍ ആരേയും അനുവദിക്കില്ല; നടന്‍ കൃഷ്ണകുമാറിന് പിന്തുണയുമായി കെ സുരേന്ദ്രന്‍

Published

|

Last Updated

നടൻ കൃഷ്ണകുമാറിന് പിന്തുണയുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. മോദി സർക്കാറിനെ പിന്തുണച്ചതിന്റെ പേരിൽ കൃഷ്ണകുമാറിനും കുടുംബത്തിനും എതിരെയുള്ള വേട്ടയാടൽ അനുവദിക്കില്ലെന്ന് കെ സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു. കേരളം പഴയ കേരളമല്ല. ലക്ഷോപലക്ഷം ജനങ്ങളുടെ പിന്തുണ നിങ്ങൾക്കുണ്ട്. കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുന്ന മഹാ പ്രസ്ഥാനത്തനം നിങ്ങൾക്കൊപ്പം ഉണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് ഒറ്റവാക്കിൽ പറയാൻ പറ്റില്ലെന്നും അദ്ദേഹം ഒരു വ്യക്തിയല്ല പ്രസ്ഥാനമാണെന്നുമായിരുന്നു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കൃഷ്ണകുമാർ പറഞ്ഞത്. ഇന്ത്യ കൈവിട്ടു പോയ സമയത്താണ് 2014 ൽ മോദി വന്ന് രക്ഷിച്ചത് എന്നും കൃഷ്ണകുമാർ പറഞ്ഞിരുന്നു. കൃഷ്ണകുമാറിന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ട്രോളുകൾക്ക് ഇടയാക്കിയിരുന്നു.

---- facebook comment plugin here -----

Latest