Connect with us

International

റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവാനി വിഷബാധയേറ്റ് ആശുപത്രിയിൽ

Published

|

Last Updated

മോസ്‌കോ| റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവാനിയെ വിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൈബീരിയൻ നഗരമായ ടോംസ്‌കിൽ നിന്ന് തലസ്ഥാനമായ മോസ്‌കോയിലേക്ക് മടങ്ങവേയാണ് സംഭവം. സൈബീരിയയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച നവാനി നിലവിൽ അബോധാവസ്ഥയിലാണ്.

വിമാനത്തിൽ വെച്ച് അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കിയാണ് അലക്‌സി നവാൽനി(44)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ കുടിച്ച ചായയിൽ വിഷത്തിന്റെ അംശം ഉള്ളതായാണ് ഞങ്ങൾ അനുമാനിക്കുന്നതെന്ന് അദ്ദേഹത്തിന്റെ വക്താവ് കിര യർമിഷ് പറഞ്ഞു.

കഴിഞ്ഞ വർഷം സർക്കാർ വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്തതിന്ർറെ പേരിൽ അറസ്റ്റിലായ നവാനിയെ രാസവാതകം ശ്വസിച്ചെന്ന പേരിൽ ജയിൽ അധികൃതർ ആശുപത്രിയിലാക്കിയിരുന്നു. അഭിഭാഷകനും അഴിമതി വിരുദ്ധ പ്രവർത്തകനുമായ നവാൽനി ക്രംലിൻ വിരുദ്ധ പ്രതിഷേധം സംഘടിപ്പിച്ചതിന് നിരവധി തവണ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. 2012ലും 2014ലും റഷ്യ നവാൽനിയെ അറസ്റ്റ് ചെയ്തതും തടഞ്ഞുവെച്ചതും രാഷ്ട്രീയ പ്രേരിതവും മനുഷ്യാവകാശ ലംഘനവുമാണെന്ന് യൂറോപ്യൻ മനുഷ്യാവകാശ കോടതി വിധിച്ചു.

Latest