Connect with us

Organisation

'ഭരണഘടനക്ക് കാവലാളാവുക': ചർച്ചാ സംഗമം സംഘടിപ്പിച്ചു

Published

|

Last Updated

റിയാദ് | സ്വതന്ത്ര ഇന്ത്യയുടെ  എഴുപത്തിനാലം വാർഷിക ദിനത്തിൽ ’പുതിയ ഇന്ത്യ: മതം മതേതരത്വം‘  എന്ന പ്രമേയത്തിൽ ഐ സി എഫ് മജ്മഅ സെൻട്രൽ കമ്മിറ്റി ചർച്ചാ സംഗമം സംഘടിപ്പിച്ചു. വൈദേശികാധിപത്യത്തിൽ നിന്നും നേടിയെടുത്ത സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള വർഗീയ ഫാസിസ്റ്റ് ശക്തികളുടെ ശ്രമങ്ങൾക്കെതിരെ സമൂഹ മനസാക്ഷിയെ തൊട്ടുണർത്തുന്നതായിരുന്നു ചർച്ചാ സംഗമം. സഊദിയിലെ 31 കേന്ദ്രങ്ങളിലാണ് ഐ സി എഫ് ചർച്ചാ സംഗമം സംഘടിപ്പിച്ചത്.

നമ്മുടെ ഭരണഘടന പൗരന് നൽകുന്ന സ്വാതന്ത്രത്തിനു നേരെ നടക്കുന്ന കയ്യേറ്റങ്ങൾ നാൾക്കു നാൾ വർധിക്കുകയാണ്. രാജ്യത്തെ മതന്യൂനപക്ഷങ്ങളും, ദളിതരും ഭീതിയിലാണ്. മതേതര ജനാധിപത്യ വിശ്വാസികൾ തോളോടു തോള്‍ ചേര്‍ന്ന് പ്രവർത്തിച്ച് ഭരണഘടനക്ക് കാവലാളാവുകയാണ് ഈ ദുരവസ്ഥക്ക് പരിഹാരമെന്ന് ചർച്ച സംഗമം ആവശ്യപ്പെട്ടു.

സെൻട്രൽ പ്രസിഡണ്ട് ശരീഫ് ഹാജി പറപ്പൂരിന്റെ അധ്യക്ഷതയിൽ ചേർന്ന ചർച്ചാ സംഗമം ബശീർ ഫൈസി വെണ്ണക്കോട്  ഉദ്ഘാടനം ചെയ്തു. ള്വാഹിർ കെ പി ദേശഭക്തി ഗാനവും, മുഹമ്മദ് ശരീഫ് പി വി പ്രമേയവും അവതരിപ്പിച്ചു. അബ്ദുൽ ഖാദിർ കുട്ടശ്ശേരി വിഷയാവതരണം നടത്തി. ഖമറുദ്ധീൻ എളങ്കൂർ (സിറാജ് സബ് എഡിറ്റർ), മുരളി കൃഷ്ണൻ (റിയാദ് കലാ സാംസ്കാരിക പ്രവർത്തകൻ), അക്ബറലി യു എ ഇ , ജിജോ തോമസ് (അധ്യാപകൻ, ഇന്ത്യൻ സ്കൂൾ മജ്മഅ്) പ്രസംഗിച്ചു. അബ്ദുല്ല മുസ്ലിയാർ നെല്ലിക്കുത്ത് സ്വാഗതവും  ഫൈസൽ ചെറുലാൽ നന്ദിയും പറഞ്ഞു.

Latest