Connect with us

First Gear

ഡസ്റ്റര്‍ 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ മോഡല്‍ ഇറക്കി റെനോ

Published

|

Last Updated

ന്യൂഡല്‍ഹി | കരുത്തുറ്റ എസ് യു വി എന്ന അവകാശവാദവുമായി പുതിയ ഡസ്റ്റര്‍ 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ പുറത്തിറക്കി റെനോ. മാന്വല്‍ മോഡില്‍ ലിറ്ററിന് 16.5 കിലോമീറ്റര്‍ മൈലേജ് കാര്‍ നല്‍കുമെന്നും കമ്പനി പറയുന്നു.

ഉന്നത നിലയിലുള്ള പെര്‍ഫോമന്‍സും കാര്യക്ഷതമയും നല്‍കുന്ന ഗ്യാസോലൈന്‍ ഡയറക്ട ഇഞ്ചക്ഷന്‍ (ജി ഡി ഐ), കുറഞ്ഞ ആര്‍ പി എമ്മില്‍ ഉയര്‍ന്ന ടോര്‍ക് നല്‍കുന്ന ഡുവല്‍ വേര്യബ്ള്‍ വാല്‍വ് ടൈമിംഗ് (വി വി ടി) എന്നിവയും ഈ എന്‍ജിന്റെ സവിശേഷതകളാണ്.

6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍, 7 സ്പീഡ് മാന്വല്‍ മോഡില്‍ എക്‌സ്-ട്രോണിക് സി വി റ്റി ഗിയര്‍ഷിഫ്റ്റ് എന്നിങ്ങനെ ലഭ്യമാണ്. 6 സ്പീഡ് മാന്വലിന് 10.49 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. എക്‌സ്- ട്രോണിക് സി വി ടി ലിറ്ററിന് 16.42 കിലോമീറ്റര്‍ മൈലേജ് തരും. സി വി ടിയില്‍ ആര്‍ എക്‌സ് എസ്, ആര്‍ എക്‌സ് ഇസഡ് എന്നിങ്ങനെ ട്രിമ്മുകള്‍ ലഭ്യമാണ്. 12.99 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില.

Latest