Connect with us

Business

ഭാര്യയുടെ അശ്രദ്ധമായ ഇടപാട്; ഡയറക്ടര്‍ പരീഖിന് പിഴ ചുമത്തി ഇന്‍ഫോസിസ്

Published

|

Last Updated

ബെംഗളൂരു | ഭാര്യയുടെ അശ്രദ്ധമായ ഇടപാട് കാരണം ഡയറക്ടര്‍ ബോബി പരീഖിന് പിഴ ചുമത്തി ഇന്‍ഫോസിസ്. പരീഖിനെതിരെ രണ്ട് ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. ഭാര്യ ബെല പരീഖിന്റെ മാനേജ്‌മെന്റ് വകുപ്പാണ് അശ്രദ്ധമായ രീതിയില്‍ ഓഹരി വ്യാപാരം നടത്തിയത്.

ബെലാ പരീഖിന്റെ മാനേജ്‌മെന്റ് വിഭാഗം 2754 ഓഹരികളാണ് വാങ്ങിയത്. ബോബി പരീഖിനെ അറിയിക്കാതെയും ക്ലിയറന്‍സ് വാങ്ങാതെയുമായിരുന്നു ഓഹരി ഇടപാട്. ഭാര്യ ഇടപാട് നടത്തിയ അക്കൗണ്ടിന്റെ ജോയിന്റ് ഹോള്‍ഡര്‍ കൂടിയാണ് ബോബി.

തന്റെ ഉടമസ്ഥതയില്‍ യു പി എസ് ഐ ഇല്ലെന്ന് പരീഖ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്പനിയുടെ ഓഹരി വ്യാപാര നയമോ സെബിയുടെ ചട്ടമോ ലംഘിക്കണമെന്ന ഉദ്ദേശ്യത്തോടെയല്ല വ്യാപാരം നടന്നതെന്ന നിഗമനത്തില്‍ ഇന്‍ഫോസിസ് എത്തിയത്. അതേസമയം, അശ്രദ്ധമായ ഇടപാടാണ് ഇതെന്ന് ഇന്‍ഫോസിസ് അറിയിച്ചു.