Connect with us

National

ത്രിവര്‍ണ പതാക ഉയര്‍ത്തിയില്ല; രണ്ട് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

Published

|

Last Updated

ബാന്ദ| സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്താത്തതിനെ തുടര്‍ന്ന് രണ്ട് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലിയിലാണ് സംഭവമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

ബാന്ദ ജില്ലയിലെ നരൈനി പ്രദേശത്തെ സിര്‍സസ ഗ്രാമത്തിലെ അപ്പര്‍ പ്രൈമറി സര്‍ക്കാര്‍ സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്താത്ത വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകര്‍ക്കെതിരേ നടപടി സ്വീകരിച്ചതെന്ന് അടിസ്ഥാന വിദ്യാഭ്യാസ ഓഫീസര്‍ ഹരിചന്ദ്ര നാഥ് പറഞ്ഞു.

ഹെഡ്മാസ്റ്റര്‍ മനോജ് അഹിര്‍വാര്‍, അധ്യാപിക ഗംഗ പൂജ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ ഉത്തരവിട്ടു.

---- facebook comment plugin here -----

Latest