Connect with us

National

കുറ്റവാളി പുറത്തിറങ്ങിയാല്‍ പോലീസിന് അലര്‍ട്ട്; നൂതന സാങ്കേതിക വിദ്യയുമായി ഗുജറാത്ത് പോലീസ്

Published

|

Last Updated

വഡോദര | കുറ്റവാളികളെ പിടികൂടാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായതോടെ മുഖം തിരിച്ചറിയല്‍ സാങ്കേതിക വിദ്യയുമായി ഗുജറാത്ത് പോലീസ്. വഡോദര സിറ്റി പൊലീസാണ് നൂതന സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ചത്.

പോലീസിന്റെ സി സി ടി വി നെറ്റ് വര്‍ക്ക് ഉപയോഗപ്പെടുത്തിയാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്. സിസിടിവിയെയും കുറ്റവാളികളുടെ ഡാറ്റബെയ്‌സിനെയും തമ്മില്‍ ബന്ധിപ്പിക്കും. ഇതോടെ സിസിടിവിയുടെ മുന്നിില്‍ കുറ്റവാളി എത്തിയാല്‍ പോലീസിന് അലര്‍ട്ട് ലഭിക്കുകയും കുറ്റവാളികളെ പിടികൂടാന്‍ സാധീക്കുകയും ചെയ്യുമെന്ന് വഡോദര ഡെപ്യൂട്ടി കമ്മീഷണര്‍ സന്ദീപ് ചൗധരി പറഞ്ഞു.

കുട്ടികളെ തട്ടിക്കൊണ്ടു പോകല്‍, കാണാതാകല്‍ തുടങ്ങിയ കേസുകളില്‍ ഇതിന്റെ ഉപയോഗം ഏറെ ഫലപ്രദമാണ് എന്നാണ് വിലയിരുത്തുന്നത്. നിലവില്‍ വിവിധ കേസുകളില്‍ പിടിക്കപ്പെട്ട കുറ്റവാളികളുടെ വിവരങ്ങള്‍ എല്ലാം ഡാറ്റാബേസില്‍ ഉള്‍പ്പെടുത്തിയതായി പോലീസ് പറഞ്ഞു. വഡോദര പോലീസിന് കീഴില്‍ 700 സിസിടിവികള്‍ സ്ഥാപിച്ചിട്ടടുണ്ട്. ഇതിലേക്ക് 407 ക്യാമറകള്‍ കൂടി ഉടന്‍ കൂട്ടിച്ചേര്‍ക്കുമെന്നും പോലിസ് വ്യക്തമാക്കി.

Latest