Connect with us

National

മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി ബംഗാളില്‍ സ്‌കുള്‍ തുറന്ന് പ്രവര്‍ത്തിച്ചു

Published

|

Last Updated

കൊല്‍ക്കത്ത| കേന്ദ്രത്തിന്റെ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശം കാറ്റില്‍ പറത്തി ബംഗാളില്‍ സ്‌കുള്‍ തുറന്ന് പ്രവര്‍ത്തിച്ചു. കൊവിഡിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ സ്‌കുളൂകള്‍ തുറക്കരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം മാനിക്കാതെയാണ് പശ്ചിമ ബംഗാളിലെ മിഡ്‌നാപൂര്‍ ജില്ലയിലെ ഘട്ടക്ക് പ്രദേശത്ത് ഈ മാസം 12ന് സര്‍ക്കാര്‍ സ്‌കൂള്‍ നാല് മണിക്കൂര്‍ തുറന്ന് പ്രവര്‍ത്തിച്ചത്.

ഹൈ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിധന്‍ ചന്ദ്ര റായിയാണ് ബുധനാഴ്ച സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിപ്പിച്ച് വിവാദം സൃഷട്ടിച്ചത്. മിഡ്‌നാപൂര്‍ ജില്ലയിലെ ദേസ്പൂര്‍ പോലീസ് സ്‌റ്റേഷനടുത്തുള്ള ഘട്ടക്ക് സബ് ഡിവിഷന്‍ പ്രദേശത്താണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസുകള്‍ നടത്തിയത്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ മാര്‍ഗ നിര്‍േദശ്ങ്ങളെയും പ്രിന്‍സിപ്പല്‍ എതിര്‍ത്തു.

പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ നടത്താനാകുമോ എന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും തങ്ങളോട് ചോദിച്ചിരുന്നു. അതിനാല്‍ എല്ലാ മുന്‍കരുതലും സ്വീകരിച്ചാണ് തങ്ങള്‍ നാല് മണിക്കൂര്‍ ക്ലാസ് നടത്തിയത്. എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടതിനെ തുടര്‍ന്ന് തങ്ങള്‍ ഇത് നിര്‍ത്തി വെച്ചു. മാതാപിതാക്കളുടെ ആവശ്യപ്രകാരം വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ഇല്ലാതെയാണ് ക്ലാസുകള്‍ നടത്തിയത്. അതിനാല്‍ വിദ്യാഭ്യാസ വകുപ്പ് തരുന്ന എന്ത് ശിക്ഷ്യും സ്വീകരിക്കാന്‍ തയ്യറാണെന്നും വൃന്ദാവന്‍ ഘട്ടക്ക് ഹെഡ്മാസ്റ്റര്‍ പറഞ്ഞു. പത്താംക്ലാസ് പരീക്ഷയെഴുതാനുള്ള നിരവധി വിദ്യാര്‍ഥികളാണ് ക്ലാസില്‍ പങ്കെടുത്തത്.

Latest