Connect with us

National

നൗഗാമില്‍ തീവ്രവാദി ആക്രമണം: രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍| ശ്രീനഗറിലെ നൗഗാം ദേശീയപാതയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ജമ്മുകശ്മീര്‍ പോലീസുകാര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ പരുക്കേറ്റ പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നുവെന്നും തീവ്രവാദികളുടെ ആക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ക്കാണ് പരുക്കേറ്റതെന്നും ഉദ്യോദസ്ഥര്‍ അറിയിച്ചു.

കശ്മീര്‍ പോലീസ് സ്ഥലം വളഞ്ഞിരിക്കുകയാണെന്നും ജമ്മുകശ്മീര്‍ കേന്ദ്രഭരണ പ്രദേശമായ ശേഷം നടക്കുന്ന ആദ്യ സ്വാതന്ത്ര്യദിനതത്തോടനുബന്ധിച്ചാണ് ആക്രമണം എന്ന് സംശയിക്കുന്നതായും പോലീസ് കൂട്ടിചേര്‍ത്തു. ആഘോഷത്തോട് അനുബന്ധിച്ച് തീവ്രവാദ ആക്രമണം ഉണ്ടാവുകയാണെങ്കില്‍ അതിനെ നേരിടാന്‍ കശ്മീരില്‍ സൈന്യം സജ്ജമാണെന്നും അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

ഷേര്‍ ഇ കശ്മീര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് പ്രധാന ആഘോഷചടങ്ങുകള്‍ നടക്കുന്നത്. ഇവിടെയെത്തുന്ന വാഹനങ്ങള്‍ കര്‍ശനമായ പരിശോധിക്കും. എല്ലാ ജില്ലകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പോലീസ് കൂട്ടിചേര്‍ത്തു.

Latest