Connect with us

Kerala

അധികാരത്തിന്റെ ഇടനാഴികളില്‍ സ്വപ്നക്ക് ഉന്നത സ്വാധീനം: കോടതി

Published

|

Last Updated

കൊച്ചി | അധികാരത്തിന്റെ ഇടനാഴികളില്‍ സ്വപ്നക്ക് ഉന്നത സ്വാധീനമെന്ന് എക്കണോമിക് ഒഫന്‍സ് കോടതി. സ്വര്‍ണക്കടത്തു കേസില്‍ സ്വപ്‌നയുടെ ജാമ്യ ഹരജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി നിരീക്ഷണം. സ്വപ്‌ന ഉന്നത സ്വാധീനമുള്ള സ്ത്രീയാണെന്ന് ബോധ്യപ്പെട്ടു. അധികാരത്തിന്റെ ഇടനാഴികളില്‍ സ്വപ്‌നക്കുള്ള സ്വാധീനം പ്രകടമാണ്. ഈ സ്വാധീനം ഉപയോഗിച്ച് സര്‍ക്കാര്‍ പദ്ധതികളില്‍ ജോലികള്‍ തരപ്പെടുത്തി.

കോണ്‍സുലേറ്റില്‍ നിന്ന് രാജിവച്ച ശേഷവും പ്രതി ഉദ്യോഗസ്ഥരെ സഹായിച്ചു. ലഭിച്ച രേഖകളും കസ്റ്റംസ് വാദങ്ങളും ഇത് തെളിയിക്കുന്നതാണെന്നും കോടതി പറഞ്ഞു.