Connect with us

Gulf

മരിച്ച യുവാവിനെ തിരിച്ചറിഞ്ഞില്ല

Published

|

Last Updated

ദുബൈ | ദുബൈയിൽ വാഹനമിടിച്ച് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞില്ല. ലഹ്ബാബ് പ്രദേശത്ത് ദുബൈ-ഹത്ത റോഡിൽ ഈ മാസം ഏഴിനായിരുന്നു അപകടം. മരിച്ചത് ഏഷ്യക്കാരനാണെന്ന് പോലീസ് അറിയിച്ചു.

ഇടത്തരം ഉയരം, മെലിഞ്ഞ ശരീരഘടന, താടിയും മീശയും ഇളം കറുത്ത മുടിയുമുള്ള യുവാവ്  ഷർട്ടും പാന്റ്്സുമാണ് ധരിച്ചിട്ടുള്ളത്. മൃതദേഹം ഫൊറൻസിക് എവിഡൻസ് വകുപ്പിന്റെ മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി.

ഇയാളെ തിരിച്ചറിയുന്നവർ വിവരമറിയിക്കണമെന്ന് ലഹ്ബാബ് പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഫോൺ 901. ദുബൈക്ക് പുറത്തുനിന്നുള്ളവർ നമ്പറിന് മുമ്പായി 04 ചേർക്കണമെന്നും അറിയിച്ചു.

---- facebook comment plugin here -----

Latest