Connect with us

First Gear

രാജ്യത്ത് അഞ്ച് ലക്ഷം യൂനിറ്റുകള്‍ വിറ്റ് ഹ്യൂണ്ടായ് ക്രെറ്റ

Published

|

Last Updated

മുംബൈ | രാജ്യത്ത് ഹ്യൂണ്ടായ് ക്രെറ്റയുടെ അഞ്ച് ലക്ഷം വാഹനങ്ങള്‍ വിപണനം നടത്തി. 2015ലാണ് ക്രെറ്റ ഇന്ത്യയില്‍ ഇറങ്ങിയത്. എസ് യു വി സെഗ്മെന്റില്‍ തിളങ്ങിനില്‍ക്കുകയായിരുന്ന റെനോ ഡസ്റ്ററിന് വെല്ലുവിളി ഉയര്‍ത്തിയാണ് ക്രെറ്റ ഇറങ്ങിയത്.

സാന്‍ട്രോയിലൂടെ ജനമനസ്സുകളില്‍ ഇടംപിടിച്ച ഹ്യൂണ്ടായിക്ക് പക്ഷേ എസ് യു വിയില്‍ ഒന്നും മുന്നോട്ടുവെക്കാനില്ലായിരുന്നു. ഇതിന് പരിഹാരമെന്നോണമാണ് ക്രെറ്റയുടെ വരവ്. ക്രെറ്റയെ ഉപഭോക്താക്കള്‍ ഇരുകൈകളും നീട്ടി സ്വീകരിക്കുകയും ചെയ്തു.

ക്രെറ്റയുടെ എടുപ്പും ലാഡന്‍ കാബിനും വിശ്വസനീയ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളും എടുത്തുപറയത്തക്ക സവിശേഷതകളാണ്. ഈ വര്‍ഷത്തെ പതിപ്പില്‍ കൂടുതല്‍ പരിഷ്‌കാരങ്ങളോടെയാണ് ക്രെറ്റയെ അവതരിപ്പിച്ചത്. നിലവില്‍ വെല്ലുവിളിയാകുന്ന കിയ സെല്‍റ്റോസിനെ മറികടക്കുകയാണ് ലക്ഷ്യം.

Latest