Connect with us

Gulf

ഇന്ത്യയിൽ എത്തുന്നവർക്ക് എയർ സുവിധ വിമാനത്താവളത്തിൽ കാത്തിരിപ്പ് ഒഴിവാകും

Published

|

Last Updated

ദുബൈ | ഇന്ത്യയിൽ എത്തുന്നവർക്ക് വേണ്ടി ‘എയർ സുവിധ” എന്ന പോർട്ടൽ ആരംഭിച്ചതായി കേന്ദ്ര ഭരണകൂടം അറിയിച്ചു. ഇത് ഉപയോഗിക്കുന്നവർക്ക് വിമാനത്താവളങ്ങളിൽ നീണ്ട കാത്തിരിപ്പ് ഒഴിവായിക്കിട്ടും. കൂടാതെ എല്ലാ അന്താരാഷ്ട്ര സന്ദർശകരും നിർബന്ധമായും https://www.newdelhiairport.inൽ രജിസ്റ്റർ ചെയ്യണം. യാത്രക്കാരുടെ രജി സ്‌ട്രേഷൻ ഫോം https://dev2019r2.newdelhiairport.in/covid-19-exemption-international-passengerൽ ആണ് പൂരിപ്പിച്ചു സമർപിക്കേണ്ടത്.

2. യാത്രക്കാർ അവരുടെ യാത്രാ പരിപാടികളും ഇന്ത്യയിലെ വിലാസവും ഫോൺ നമ്പറും ഉൾപെടെയുള്ള വ്യക്തിഗത വിശദാംശങ്ങൾ പൂരിപ്പിച്ച് അവരുടെ പാസ്പോർട്ട് പകർപിനൊപ്പം ‘എയർ സുവിധ”യിൽ അപ്്ലോഡ് ചെയ്യേണ്ടതുണ്ട്. അവരുടെ ആരോഗ്യ, യാത്രാ ചരിത്രം പ്രഖ്യാപിക്കേണ്ടതുണ്ട്. 96 മണിക്കൂറിനകമുള്ള ആർ ടി പി സി ആർ ടെസ്റ്റ് ‘എയർ സുവിധ”യിൽ അപ്്ലോഡ് ചെയ്യാനും സർക്കാർ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതത് ആരോഗ്യ അധികാരികൾ അംഗീകരിച്ചുകഴിഞ്ഞാൽ യാത്രക്കാരെ നേരിട്ട് അവരുടെ വീട്ടിലേക്ക് പോകാൻ അനുവദിക്കും. ഇത്തരക്കാർക്ക് വീട്ടിൽ ക്വാറന്റൈൻ മതിയാകും
3. ആഗസ്റ്റ് 11ന് ശേഷം മുഴുവൻ പ്രക്രിയയും ഡിജിറ്റലായിരിക്കും.

നടപടിക്രമം
(എ) https://dev2019r2.newdelhiairport.in/covid-19 (എക്‌സംപ്ഷൻ) ഇന്റർനാഷണൽ-പാസഞ്ചർ ലിങ്കിൽ ക്ലിക്കുചെയ്യുക. യാത്രക്കാരുടെ എല്ലാ വിശദാംശങ്ങളും സ്വയം പ്രഖ്യാപനവും ശരിയായ വിവരങ്ങൾ ഉപയോഗിച്ച് പൂരിപ്പിക്കണം. സമർപിച്ച ഫോമിന്റെ പകർപ്പിനൊപ്പം യാത്രക്കാർക്ക് റഫറൻസ് നമ്പറുള്ള അംഗീകാര മെയിൽ ലഭിക്കും.

(ബി) യാത്രക്കാർ ഈ അംഗീകാരത്തിന്റെ പകർപ്പ് (ഡിജിറ്റൽ അല്ലെങ്കിൽ ഹാർഡ് കോപ്പി) എയർപോർട്ട് ഹെൽത്ത് ഓഫീസ് കൗണ്ടറിൽ കാണിക്കണം. പൂർത്തിയായ ഡിജിറ്റൽ ആപ്ലിക്കേഷനെക്കുറിച്ച് ഇമിഗ്രേഷൻ ഉദ്യോഗസ്ഥനെ അറിയിക്കാനുള്ള മാർഗമായി ബോർഡിംഗ് പാസ് കാണിക്കുക.  ഇത്തരക്കാർ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ഡിക്ലറേഷൻ സമർപിക്കേണ്ട ആവശ്യമില്ല.
(സി) യാത്ര തുടങ്ങുന്നതിനുമുമ്പ് ആർ ടി പി സി ആർ പരിശോധനക്ക് (ഓപ്ഷണൽ) വിധേയരായ യാത്രക്കാർക്ക് അതേ പോർട്ടലിൽ റിപ്പോർട്ട് അപ്്ലോഡ് ചെയ്യാം.

Latest