Connect with us

National

പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് പച്ചക്കറി കയറ്റുമതി ചെയ്യാനൊരുങ്ങി ഝാര്‍ഖണ്ഡ്

Published

|

Last Updated

റാഞ്ചി| സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ തീരുമാനിച്ചതായി ഝാര്‍ഖണ്ഡ് സര്‍ക്കാര്‍. കര്‍ഷകര്‍ക്ക് ഇത് മികച്ച ഗുണം ചെയ്യുമെന്നും സര്‍ക്കാര്‍ പറഞ്ഞു. കുവൈത്ത്, ഒമാന്‍, ദുബൈ, സഊദി അറേബ്യ തുടങ്ങിയ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ കയറ്റുമതി ചെയ്യുക.

രണ്ട് ടണ്‍ മെട്രിക് പച്ചക്കറികള്‍ നേരത്തെ തന്ന പായ്ക്ക് ചെയ്ത് വെച്ചിട്ടുണ്ട്. ഇവ ഈ മാസം 13ന് കൊല്‍ക്കത്തയില്‍ നിന്ന് കയറ്റി അയക്കും. കാര്‍ഷിക വ്യവസായമാണ് രാജ്യത്തെയും ഝാര്‍ഖണ്ഡിനെയും സ്വയം പര്യാപ്തമാക്കാന്‍ സാഹായിക്കുന്നതെന്ന് കൃഷി മന്ത്രി ബാദല്‍ പറഞ്ഞു.

പുതിയ സംരംഭം കര്‍ഷകരുടെ വരുമാനം മൂന്ന് മടങ്ങ് വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞു. കൊവിഡ് കാലത്ത് കര്‍ഷകരുടെ മുഖത്ത് പുഞ്ചിരി തിരികെ കൊണ്ട് വരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആദ്യഘട്ടത്തില്‍ റാഞ്ചി, ജംഷഡ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 500 കര്‍ഷകരാണ് പട്ടികയില്‍ ഇടം നേടിയത്. രണ്ടാംഘട്ടത്തില്‍ രാംഗഡ്, ഹസാരിബാഗ്, ഗുംല പ്രദേശം എന്നിവിടങ്ങളിലെ വനിതാ കര്‍ഷകര്‍ക്ക് പ്രാധാന്യം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.