Connect with us

National

പ്രസവമെടുത്ത് മിസോറാം എം എല്‍ എ

Published

|

Last Updated

ഐസ്വാള്‍| ഭൂമികുലുക്കമുണ്ടായ ചംപായി ജില്ലയിലെ ഉള്‍പ്രദേശം സന്ദര്‍ശിക്കാനെത്തിയ മിസോറാം എം എല്‍ എ പ്രസവമെടുത്ത് വാര്‍ത്തകളില്‍ താരമായി. എം എല്‍ എ ഇസഡ് ആര്‍ തൈംസാഗംയാണ് ഡോക്ടറിനെ

കിട്ടാതെയായപ്പോള്‍ യുവതിയുടെ പ്രസവമെടുത്തത്. തൈമാസംഗ എം എല്‍ എ മാത്രമല്ല, ഡോക്ടറു കൂടിയാണ്. അദ്ദേഹം ഗൈനക്കോളജി വിദഗ്ധന്‍ ആണ്. വിദൂര പ്രദേശങ്ങളില്‍ സന്ദര്‍ശനത്തിനെത്തിയാല്‍ പലപ്പോഴും അടിയന്തര മെഡിക്കല്‍ സഹായം എം എല്‍ എ ചെയ്ത് നല്‍കാറുണ്ട്.

മ്യാന്‍മാര്‍ അതിര്‍ത്തിയിലെ ചംപാല്‍ ജില്ലയിലെ ഉള്‍പ്രദേശത്ത് എത്തിയതായിരുന്നു എം എല്‍ എ. ഭൂമികുലുക്കവും കൊവിഡും തന്റെ മണ്ഡലത്തെ എങ്ങനെ ബാധിച്ചുവെന്ന് വിലയിരുത്തുന്നതിനായാണ് അദ്ദേഹം എത്തിയത്. ഈ സമയം തന്റെ രണ്ടാമത്തെ കുട്ടിക്കായി കാത്തിരുന്ന 38കാരിയായ ലാഹ്ബാന്‍സംഗിക്ക് രക്തസ്രാവം ഉണ്ടാവുകയും നില വഷളാകുകയും ചെയ്തിരുന്നു. ആരോഗ്യനിലയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ചംപാലിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ലീവിലായിരുന്നു. യുവതിയുടെ നില അതീവഗുരുതരമായതിനാല്‍ യാത്ര ചെയ്യാന്‍ കഴിയില്ലായിരുന്നു. യുവതിയുടെ അവസ്ഥയെ കുറിച്ച് തന്നെ അറിയിച്ചപ്പോള്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി സിസേറിയന്‍ നടത്തുകയായിരുന്നുവെന്ന് എം എല്‍ എ പറഞ്ഞു.

കുട്ടിയും അമ്മയും സുഖമായിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ആവശ്യമുള്ളവരെ സഹായിക്കുക എന്നത് തന്റെ ഉത്തരവാദിത്വമാണെന്ന് തൈമാസംഗ പറഞ്ഞു. 2018 ലെ തിരഞ്ഞെടുപ്പില്‍ മിസോ നാഷനല്‍ ഫ്രണ്ട് ടിക്കറ്റിലാണ് അദ്ദേഹം മത്സരിച്ചത്. സിറ്റിംഗ് എം എല്‍ എയായ കോണ്‍ഗ്രസിന്റെ ടി ടി സോതാസംഗയെയാണ് പപരാജയപ്പെടുത്തിയത്.