Connect with us

Covid19

രണ്ട് ക്ലസ്റ്റര്‍ കൂടി രൂപപ്പെട്ടേക്കും; പാലക്കാട്ട് കൊവിഡ് സ്ഥിതി അതിരൂക്ഷമെന്ന് മന്ത്രി

Published

|

Last Updated

പാലക്കാട് | ജില്ലയില്‍ കൊവിഡ് സ്ഥിതി അതിരൂക്ഷമെന്ന് മന്ത്രി എ കെ ബാലന്‍. സാമൂഹിക വ്യാപനത്തിലേക്കെത്തിയിട്ടില്ലെങ്കിലും രണ്ട് ക്ലസ്റ്റര്‍ കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു. പുതുനഗരം, കോങ്ങാട് എന്നിവിടങ്ങളിലാണ് ഇതിന് സാധ്യത കാണുന്നത്. ഈ പ്രദേശങ്ങളില്‍ സമ്പര്‍ക്ക രോഗബാധിതരും ഉറവിടമറിയാത്ത കേസുകളും കൂടി വരുന്ന സാഹചര്യമാണുള്ളത്. ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പട്ടാമ്പിയിലെ നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാനാകാത്ത സ്ഥിതിയാണെന്നും പണിമുടക്കില്‍ നിന്ന് വ്യാപാരികള്‍ പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Latest