Connect with us

Covid19

ആദ്യ കൊറോണ വാക്‌സിൻ റഷ്യയിൽ; ആദ്യ ഡോസ് മകൾക്കെന്ന് പുടിൻ

Published

|

Last Updated

മോസ്‌കോ| കൊറോണ വൈറസിനെതിരെ സുസ്ഥിര പ്രതിരോധ ശേഷി നൽകുന്ന ആദ്യ കൊവിഡ് വാക്‌സിൻ റഷ്യ പുറത്തിറക്കിയതായി പ്രസിഡന്റ് വഌദിമിർ പുടിൻ. തന്റെ പെൺമക്കളിൽ ഒരാൾക്കാണ് ആദ്യ ഡോസ് വാക്‌സിൻ നൽകിയതെന്നും മന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ പുടിൻ പറഞ്ഞു. ആഴ്ചകൾക്കുള്ളിൽ വൻതോതിൽ വാക്‌സിൻ ഉത്പാദനം ആരംഭിക്കുമെന്നും അടുത്ത വർഷത്തോടെ പ്രതിമാസം ദശലക്ഷം ഡോസുകൾ നൽകാൻ കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും പുടിൻ കൂട്ടിച്ചേർത്തു.

നാളെ വാക്സിൻ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ മത്സരബുദ്ധിയേക്കാൾ നടപടിക്രമം പൂർണമായി പാലിക്കുന്നതിലാകണം കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതെന്ന് ലോകാരോഗ്യസംഘടനയടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളും ആരോഗ്യ വിദഗ്ധരും റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കാതെ വാക്‌സിൻ പുറത്തിറക്കുന്നതിനെതിരെ ശക്തമായ വിമർശനം ഉയർന്നിട്ടുണ്ട്.

Latest