Connect with us

National

പുതിയ വീട് അവളുടെ സ്വപ്നം; ഗൃഹപ്രവേശത്തിന് മരിച്ചുപോയ ഭാര്യയുടെ പ്രതിമ സ്ഥാപിച്ച് കർണാടക വ്യവസായി

Published

|

Last Updated

ഹൈദരാബാദ്| പ്രിയപ്പെട്ടവരുടെ വിയോഗം എന്നും നമുക്ക് വേദനയാണ്. ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളിൽ അവരുടെ വേർപാട് നമ്മിലുണ്ടാക്കുന്ന നഷ്ടം നികത്താൻ പകരക്കാരില്ലാത്ത അവസ്ഥ വളരെ പരിതാപകരമാണ്. അവരൊന്ന് ജീവനോടെ നമുക്ക് മുന്നിലെത്തിയിരുന്നെങ്കിലെന്ന് പലപ്പോഴും ആശിച്ചുപോകും. ഇത്തരമൊരവസ്ഥയിൽ അയൽസംസ്ഥാനമായ കർണാടകയിലെ ഒരു വ്യവസായി മരിച്ചുപോയ ഭാര്യയുടെ മെഴുക് പ്രതിമ പുതിയ വീട്ടിൽ സ്ഥാപിച്ചാണ് ഭാര്യയോട് തനിക്കുള്ള സ്‌നേഹം വെളിപ്പെടുത്തിയത്.

കർണാടകയിലെ കൊപ്പാൽ സ്വദേശിയായ ശ്രീനിവാസ ഗുപ്തയാണ് ഭാര്യ മാധവിയുടെ മെഴുക് പ്രതിമ പുതിയ വീട്ടിൽ സ്ഥാപിച്ചത്. ഈ മാസം എട്ടിനായിരുന്നു മൂർത്തിയുടെ പുതിയ വീടിന്റെ ഗൃഹപ്രവേശം. ചടങ്ങിനെത്തിയവരെല്ലാം 2017 ജൂലൈയിൽ വാഹനാപകടത്തിൽ മരിച്ച മാധവി വീടിനകത്തെ സോഫയിൽ പിങ്ക് സാരിയും ആഭരണങ്ങളും അണിഞ്ഞ് ചിരിയോടെ ഇരിക്കുന്നത് കണ്ട് ഞെട്ടിപ്പോയി. പിന്നീടാണ് അതിഥികൾക്ക് മനസ്സിലായത് അത് മൂർത്തിയുടെ ഭാര്യയോടുള്ള സ്‌നേഹത്തിൽ നിന്ന് ഉടലെടുത്ത ഒരു പൂർണകായ മെഴുക് പ്രതിമയാണെന്ന്. മാധവിയുമായി അത്ര സാമ്യമുണ്ടായിരുന്നു അതിന്.

പ്രശസ്ത ആർക്കിടെക്ട് രംഗന്നനവറിന്റെ സഹായത്തോടെയാണ് പ്രതിമ സ്ഥാപിച്ചത്. ഒരു വർഷത്തിനിടെ ബെംഗളൂരു സ്വദേശി ശ്രീധർ മൂർത്തിയാമ് പ്രതിമ നിർമിച്ചതെന്നും പുതിയ വീട് മാധവിയുടെ സ്വപ്‌നം ആയിരുന്നെന്നും ശ്രീനിവാസ ഗുപ്ത പറഞ്ഞു.

Latest