Connect with us

National

ഈ മാസം 15ന് ശേഷം ജമ്മുകശ്മീരിലെ രണ്ട് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിക്കും: കേന്ദ്രം

Published

|

Last Updated

ശ്രീനഗര്‍| കേന്ദ്രഭരണ പ്രദേശത്ത് പരീക്ഷണാടിസ്ഥാനത്തില്‍ 4ജി ഇന്റര്‍നെറ്റ് പുനസ്ഥാപിക്കുന്നത് ജമ്മുകശ്മീരിലെ ഇന്റര്‍നെറ്റ് പുനസ്ഥാപനം സംബന്ധിച്ച പ്രത്യേക സമിതി പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

ജമ്മുവിലെയും കശ്മീരിലെയും ഒരോ ജില്ലകളിലാണ് 4ജി ഇന്റര്‍നെറ്റ് പുനസ്ഥാപിക്കുന്നതിനായി തീരുമാനിച്ചിരിക്കുന്നതെന്നും ഈ മാസം 15ന് ശേഷം ഇത് പ്രാബല്യത്തില്‍ വരുത്താനാണ് തീരുമാനമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

ജമ്മുകശ്മീരിലെ ചില മേഖലകളില്‍ 4ജി സേവനം പുനസ്ഥാപിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്ന് സുപ്രീംകോടതി വെള്ളിയാഴ്ച കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ജമ്മുകശ്മീര്‍ ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കുമെതിരേ എന്‍ ജി ഒ സമര്‍പ്പിച്ച ഹരജി കോടതി ഇന്ന് പരിഗണിച്ചു. മെയ് 11ലെ കോടതി ഉത്തരവ് ഇവരുവരും മനപൂര്‍വം അവഗണിച്ചുവെന്നാരോപിച്ചാണ് എന്‍ ജി ഒ ഹരജി സമര്‍പ്പിച്ചത്.

ആര്‍ട്ടിക്കിള്‍ 370 റദ്ധാക്കിയതിന്റെ പിന്നാലെ കഴിഞ്ഞ ആഗസ്റ്റിലാണ് ജമ്മുകശ്മീരില്‍ ഇന്റര്‍നെറ്റ് സേവനം കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്.

Latest