Connect with us

Covid19

ലോകത്തെ കൊവിഡ് കേസുകള്‍ രണ്ട് കോടിയും കടന്ന് കുതിക്കുന്നു

Published

|

Last Updated

വാഷിംഗ്ടണ്‍ |  കൊവിഡ് വൈറസ് വ്യാപനത്തില്‍ നിന്നും മോചനമില്ലാതെ ലോകം. ഇതിനകം വൈറസിന് പിടിയിലായവരുടെ എണ്ണം രണ്ട് കോടിയും കഴിഞ്ഞ് കുതിക്കുകയാണ്. 2,02,34,463 പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചു. 7,37,814 പേരുടെ ജീവന്‍ വൈറസ് മൂലം പൊലിഞ്ഞു. 13,092,203 പേര്‍ വൈറസിന്റെ പിടിയില്‍ നിന്നും മുക്തരായി. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലാണ് രോഗബാധയില്‍ ഏറ്റവും കൂടുതല്‍.

അമേരിക്ക-52,47,605, ബ്രസീല്‍-30,57,470, ഇന്ത്യ-22,67,153, റഷ്യ-8,92,654, ദക്ഷിണാഫ്രിക്ക-5,63,598, മെക്‌സിക്കോ-4,80,278, പെറു-4,78,024, കൊളംബിയ-3,97,623, ചിലി-3,75,044, സ്‌പെയിന്‍-3,70,060 എ്ന്നിങ്ങനെയാണ് പത്ത് രാജ്യങ്ങളിലെ കൊവിഡ് കണക്ക്. ഈ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം. അമേരിക്ക-1,66,111, ബ്രസീല്‍-1,01,857 , ഇന്ത്യ-45,353, റഷ്യ-15,001, ദക്ഷിണാഫ്രിക്ക-10,621, മെക്‌സിക്കോ-52,298, പെറു-21,072, കൊളംബിയ-13,154, ചിലി-10,139, സ്‌പെയിന്‍-28,576 എന്നിങ്ങനെയാണ്.

ഇറാനിലും ബ്രിട്ടനിലും കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നിട്ടുണ്ട്. ഇറാനില്‍ 3,28,844 പേര്‍ക്കും ബ്രിട്ടനില്‍ 3,11,641 പേര്‍ക്കുമാണ് രോഗം ബാധിച്ചത്.

 

 

---- facebook comment plugin here -----

Latest