Connect with us

First Gear

റേഡിയോണ്‍ ബി എസ്6 മോഡലിന് ടി വി എസ് വീണ്ടും വില വര്‍ധിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ഏപ്രിലില്‍ പുറത്തിറക്കിയ റേഡിയോണ്‍ ബി എസ്6 മോഡലിന്റെ വില വര്‍ധിപ്പിച്ച് നിര്‍മാതാക്കളായ ടി വി എസ് മോട്ടോര്‍ കമ്പനി. ഇത് രണ്ടാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്. ഡല്‍ഹിയില്‍ വാഹനത്തിന്റെ പുതിയ എക്‌സ് ഷോറൂം വില 59,942ലാണ് തുടങ്ങുന്നത്.

നിലവില്‍ 200 രൂപയാണ് വര്‍ധിപ്പിച്ചത്. നേരത്തേ വില 59,742 ആയിരുന്നു. ഈ മോഡലിലെ ഉയര്‍ന്ന ലൈന്‍ ഡിസ്‌ക് വേരിയന്റിന് 65,942 രൂപയാണ് വില. 109.7 സി സി സിംഗിള്‍ സിലിന്‍ഡര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണുള്ളത്.

മുന്‍ മോഡലിനേക്കാള്‍ 15 ശതമാനം കൂടുതല്‍ ഇന്ധനക്ഷമത ഇത് തരുമെന്നാണ് ടി വി എസ് അവകാശപ്പെടുന്നത്. മുമ്പുള്ള മോഡല്‍ കാര്‍ബറേറ്റര്‍ സിസ്റ്റം ആയിരുന്നെങ്കില്‍ പുതിയതിന് ഫ്യുവല്‍ ഇഞ്ചക്ഷന്‍ സിസ്റ്റം ആണുള്ളത്. ഒരു ലിറ്റര്‍ പെട്രോളിന് 79.3 കിലോമീറ്റര്‍ ഓടുമെന്നാണ് കമ്പനിയുടെ അവകാശവാദം.