Connect with us

International

ഇന്തോനേഷ്യയിൽ സിനാബംഗ് അഗ്നിപർവതം പൊട്ടിത്തെറിച്ചു

Published

|

Last Updated

ജക്കാർത്ത| ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലെ സിനാബംഗ് അഗ്നിപർവതം പൊട്ടിത്തെറിച്ച് 5,000 മീറ്റർ(16,400 അടി) ഉയരത്തിൽ പുക ആകാശത്തേക്ക് ഉയർന്നു. രാവിലെയുണ്ടായ പൊട്ടിത്തെറിയിൽ ആളപായങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഇന്തോനേഷ്യയിലെ വോൾക്കാനോളജി ആന്റ് ജിയോളജിക്കൽ ഹസാർഡ്‌സ് മിറ്റിഗേഷൻ സെന്റർ അറിയിച്ചു.

അഗ്നിപർവതം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ജനങ്ങളോട് ജാഗ്രത പുലർത്താനും അഗ്നിപർവതത്തിന് അഞ്ച് കിലോമീറ്റർ സമീപത്തേക്ക് പോകരുതെന്നും ലാവാ ഒഴുക്കിനെ സൂക്ഷിക്കണമെനന്നും അധികൃതർ ജനങ്ങൾക്ക്് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ഏതാനും വർഷങ്ങളായി പുകയുന്നതിനാൽ 30,000ത്തോളം പേരാണ് സ്വന്തം വാസസ്ഥലം ഉപേക്ഷിക്കാൻ നിർബന്ധിതരായത്. അഗ്നിപർവത ഗർത്തത്തിൽ നിന്നുള്ള ചാരം നിരവധി ഗ്രാമങ്ങളെ വിഴുങ്ങിയതായി മൗണ്ട് സിനാബംഗ് നിരീക്ഷണ പോസ്റ്റിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

Latest