Connect with us

National

ആ വാര്‍ത്ത വ്യാജമെന്ന് എന്‍ സി പി മന്ത്രി നവാബ് മാലിക്

Published

|

Last Updated

ന്യൂഡല്‍ഹി| താനും 12 എം എല്‍ എമാരും ബി ജെ പിയില്‍ ചേരുന്നുവെന്ന വാര്‍ത്ത വ്യാജമാണെന്ന് മഹാരാഷ്ട്ര കാബിനറ്റ് മന്ത്രിയും എന്‍ സി പി നേതാവുമായ നവാബ് മാലിക്. ചില ആളുകള്‍ അടിസ്ഥാനരഹിതമായ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിട്ട് ബി ജെ പിയിലേക്ക് പോയവര്‍ തിരികെ വരണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

മാലിക്കിനൊപ്പം 12 എം എല്‍ എമാര്‍ ബി ജെ പിയില്‍ ചേരുന്നുവെന്ന് ചില ആളുകള്‍ പടച്ചുണ്ടാക്കിയ വാര്‍ത്തയാണ്. ഇത് കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവുമായ കാര്യമാണ്. തിരഞ്ഞെടുപ്പിന് മുമ്പ് ബി ജെ പിയിലേക്ക് പോയവര്‍ പാര്‍ട്ടിയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ അതില്‍ തീരുമാനമെടുത്തിട്ടില്ല. തീരുമാനമായാല്‍ ഉടന്‍ പരസ്യപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.