Connect with us

First Gear

ഹോണ്ട ജാസ്സ് പുതിയ മോഡലിന്റെ പ്രി ലോഞ്ച് ബുക്കിംഗ് ആരംഭിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | പുതിയ പ്രീമിയം ഹാച്ച്ബാക്ക് മോഡല്‍ ജാസ്സിന്റെ പ്രി ലോഞ്ച് ബുക്കിംഗ് ആരംഭിച്ച് ഹോണ്ട കാര്‍സ് ഇന്ത്യ. ഹോണ്ട കാറിന്റെ എല്ലാ അംഗീകൃത ഡീലറുകളിലും 21,000 രൂപക്ക് പുതിയ ജാസ്സ് ബുക്ക് ചെയ്യാം.

എച്ച് സി ഐ എലിന്റെ വെബ്‌സൈറ്റില്‍ ഹോണ്ട ഫ്രം ഹോണ്ട എന്ന സംവിധാനത്തിലൂടെയും അയ്യായിരം രൂപക്ക് ബുക്ക് ചെയ്യാം. ബി എസ്- 6ന്റെ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് പുതിയ ജാസിനുള്ളത്. ഓട്ടോമാറ്റിക്, മാന്വല്‍ ഗിയറുകളില്‍ ലഭ്യമാണ്.

സ്‌പോര്‍ട്ടി ലുക്കാണ് എക്‌സ്റ്റീരിയറിന്. കണ്ടിന്വസ്ലി വേര്യബ്ള്‍ ട്രാന്‍സ്മിഷന്‍ (സി വി റ്റി) പ്രത്യേകതയുമുണ്ട്. ഈ മാസം അവസാനം വാഹനം പുറത്തിറക്കുമെന്ന് എച്ച് സി ഐ എല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് രാജേഷ് ഗോയല്‍ പറഞ്ഞു.