Connect with us

National

മൃതദേഹം കാണിക്കാന്‍ 51,000 രൂപ കൈക്കൂലി; പരാതി നല്‍കാനൊരുങ്ങി ബന്ധുക്കള്‍

Published

|

Last Updated

കൊല്‍ക്കത്ത| കൊവിഡ് ബാധിച്ച് മരിച്ചയാളിന്റെ മൃതദേഹം കാണുന്നതിന് ആശുപത്രി അധികൃതര്‍ കൈക്കൂലി ചോദിച്ചുവെന്ന് ബന്ധുക്കള്‍. കഴിഞ്ഞ ദിവസമാണ് ഒരു സ്വകാര്യ ആശുപത്രിയില്‍ ഹരി ഗുപ്ത കൊവിഡ് ബാധിച്ച് മരിക്കുന്നത്. ഇദ്ദേഹത്തിന്റെ മൃതദേഹം കാണിക്കണമെങ്കില്‍ 51,000 രൂപ നല്‍കണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടുവെന്ന് മകന്‍ സാഗര്‍ ഗുപ്ത പറഞ്ഞു.

ശനിയാഴ്ച രാത്രിയാണ് പിതാവ് സ്വകാര്യ ആശുപത്രിയില്‍ വെച്ച് കൊവിഡ് ബാധിച്ച് മരിക്കുന്നത്. എന്നാല്‍ അദ്ദേഹം മരിച്ച വിവരം അപ്പോള്‍ ആശുപത്രി അധികൃതര്‍ അറിയിച്ചില്ല. ഞായറാഴച ഉച്ചയോടെയാണ് ആശുപത്രിയില്‍ നിന്ന് തന്നെ വിളിച്ചതെന്നും പിതാവ് പുലര്‍ച്ചെ മരിച്ചതായും അറിയിച്ചു. സംഭവം നടന്നയുടെന എന്താണ് വിവരമറിയിക്കാതിരുന്നതെന്ന് തങ്ങള്‍ ചോദിച്ചപ്പോള്‍ നിങ്ങളുടെ കോണ്‍ടാക്ട് വിവരങ്ങള്‍ തങ്ങളുടെ പക്കലില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചതെന്നും സാഗര്‍ പറഞ്ഞു.

വിവരമറിഞ്ഞ ആശുപത്രിയിലെത്തിയ ബന്ധുക്കളോട് മൃതദേഹം സംസ്‌കരിക്കുന്നതിനായി വിട്ട് നല്‍കിയെന്ന് അറിയിച്ചു. തുടര്‍ന്ന് അവര്‍ ശ്മാശനത്തിലെത്തിയപ്പോള്‍ മൃതദേഹം കാണിക്കണമെങ്കല്‍ 51000 രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് സാഗര്‍ പറഞ്ഞു. ഇതിനെതിരേ സാഗര്‍ പ്രതികരച്ചപ്പോള്‍ 31000 നല്‍കിയാല്‍ മതിയെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ഹരി ഗുപ്തയുടെ ബന്ധുക്കള്‍ പണം നല്‍കാതെ പോലീസിനെ സമീപിക്കുകയായിരുന്നു.

ഹരിയുടെ ബന്ധുക്കള്‍ ഈ രംഗം ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും ഫോണ്‍ അവര്‍ തട്ടിയെടുത്തു. എന്നാല്‍ മൃതദേഹം സംസ്‌കരിച്ചതിനാല്‍ ബന്ധിക്കള്‍ക്ക് കാണാനായില്ല. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരേ കേസ് നല്‍കാനൊരുങ്ങുകയാണ് ഹരി ഗുപ്തയുടെ കുടുംബം.

Latest