Connect with us

Covid19

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കൊവിഡ് സ്ഥിരീകരിച്ചു

Published

|

Last Updated

ന്യൂഡൽഹി| മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി അദ്ദേഹം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. പ്രത്യേക പരിശോധനക്ക് ആശുപത്രിയിലെത്തിയപ്പോഴാണ് കൊവിഡ് പരിശോധന നടത്തിയത്. ഒരാഴ്ചക്കിടെ താനുമായി സമ്പർക്കം പുലർത്തിയ എല്ലാവരോടും നിരീക്ഷണത്തിൽ പോകാൻ അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്ത് 22 ലക്ഷത്തിലധികം ആളുകൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

---- facebook comment plugin here -----

Latest