Connect with us

National

രാജ്യത്ത് കനത്ത മഴക്ക് സാധ്യത

Published

|

Last Updated

മുംബൈ| രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം. മണ്‍സൂണിന്റെ രണ്ടാംഘട്ടത്തില്‍ നിരവധി സംസ്ഥാനങ്ങളില്‍ വൈള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു.

കഴിഞ്ഞ കുറച്ച് ദിവസമായി കേരളം, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്ഥിതി വളരെ ഗുരുതരമായി തുടരുകയാണ്. ഇന്ന് മുതല്‍ മുംബൈയിലും മഹാരാഷ്ട്രയുടെ തീരദേശഭാഗങ്ങളിലും തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച മുംബൈയില്‍ ലഭിച്ചത് റെക്കോര്‍ഡ് മഴയാണ്.

ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, വടക്കന്‍ പഞ്ചാബ്, ഉത്തര്‍പ്രദേശ്., രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണാടകയുടെയും കേരളത്തിന്റെയും തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. മണ്‍സൂണ്‍ സജീവമായതിനാല്‍ മഴ വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ കൂട്ടിചേര്‍ത്തു.

---- facebook comment plugin here -----

Latest