Connect with us

National

തീവ്രവാദികളുടെ വെടിയേറ്റ ബി ജെ പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍| ജമ്മുകശ്മീരിലെ ബുദ്ഗാം ജില്ലയില്‍ തീവ്രവാദികളുടെ വെടിയേറ്റ ബി ജെ പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഇന്നലെയാണ് പിന്നാക്ക മോര്‍ച്ച ജില്ലാ പ്രസിഡന്റായിരുന്ന അബ്ദുല്‍ ഹാമിദ് നജാറിന് തീവ്രവാദികളുടെ വെടിയേറ്റത്.

ഇദ്ദേഹം ശ്രീനഗറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബുദ്ഗം പ്രദേശത്തെ മോഹിന്ദ് പോര നിവാസിയായിരുന്നു നജാര്‍. ഇവിടെ വെച്ചാണ് അദ്ദേഹത്തിന് വെടിയേറ്റത്. ഇന്ന് രാവിലെയാണ് നജാര്‍ മരിച്ചതെന്ന് പോലീസ് പറഞ്ഞു.

ജമ്മുകശ്മീരിൽ കഴിഞ്ഞ ഒരു മാസത്തിനിടെ തീവ്രവാദികളുടെ വെടിയേറ്റ് മരിക്കുന്ന നാലാമത്തെ ബി ജെ പി പ്രവര്‍ത്തകനാണ് നജാര്‍. കഴിഞ്ഞ മാസമാണ് തീവ്രവാദികളുടെ വെടിയേറ്റ് ബി ജെ പി ബന്ദിപോര ജില്ലാ പ്രസിഡന്റ്് വസീം ബാരി, അദ്ദേഹത്തിന്റെ പിതാവ്, സഹോദരന്‍ എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു.