Connect with us

Kerala

ഒരാഴ്ചകൊണ്ട് നികത്തിയത് 22 ദിവസത്തെ മഴക്കുറവ്

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയില്‍ കഴിഞ്ഞ മാസങ്ങളിലെ മഴയുടെ കുറവ് പരിഹരിച്ചതായി റിപ്പോര്‍ട്ട്. 22 ദിവസത്തെ മഴക്കുറവ് ഒരാഴ്ചകൊണ്ട് കാലവര്‍ഷം നികത്തിയെന്ന് കാലാവസ്ഥ വിഭാഗം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ആഗസ്റ്റ് ഒന്നിന് 22 ശതമാനം മഴക്കുറവിലായിരുന്നു. എന്നാല്‍ ഒരാഴ്ചക്കിടെ 411.6 മില്ലീമീറ്റര്‍ മഴ പെയ്തു.
കഴിഞ്ഞ ഒന്നിന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴക്കുറവുണ്ടായിരുന്ന ജില്ലയാണ് ഇടുക്കി. 43 ശതമാനം മഴക്കുറവാണ് അന്ന് രേഖപ്പെടുത്തിയത്. എന്നാല്‍ കാലാവസ്ഥാ നിരീക്ഷണത്തിന്റെ ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം ഇടുക്കിയിലെ മഴക്കുറവ് 12 ശതമാനമായി കുറഞ്ഞു.

57 ശതമാനം മഴക്കുറവിലായിരുന്ന വയനാട് ജില്ലയില്‍ ഇപ്പോള്‍ 26 ശതമാനമാണ് മഴക്കുറവ്. തൃശൂരിലെ മഴക്കുറവ് 37 ശതമാനത്തില്‍ നിന്ന് 21 ശതമാനമായും പാലക്കാട് ജില്ലയില്‍ 27 ശതമാനത്തില്‍ നിന്നും ഒരു ശതമാനം അധികമഴയിലേക്കും മഴക്കണക്കുകള്‍ മുന്നേറി. ആലപ്പുഴ, മലപ്പുറം ഒഴികെയുള്ള ജില്ലകളിലെല്ലാം കാലവര്‍ഷം ശരാശരി തികക്കുകയും ചെയ്തു. കാലവര്‍ഷത്തില്‍ ഇന്നലെ വരെ ഏറ്റവും കൂടുതല്‍ മഴ പെയ്തത് കോട്ടയം ജില്ലയിലാണ്, 24 ശതമാനം അധിക മഴ. 22 ശതമാനം അധികമഴ പെയ്ത കോഴിക്കോട് ജില്ലയാണ് തൊട്ടുപിന്നില്‍.

 

---- facebook comment plugin here -----

Latest