Connect with us

Health

അറിയാം, വൃക്കരോഗത്തിന്റെ ആദ്യലക്ഷണങ്ങള്‍

Published

|

Last Updated

ശരീരത്തിലെ പ്രധാന വിസര്‍ജന അവയവങ്ങളാണ് വൃക്കകള്‍. ഹൃദയത്തിന് അകത്ത് നട്ടെല്ലിന്റെ ഇരുഭാഗങ്ങളിലുമായി സ്ഥിതി ചെയ്യുന്ന വൃക്കകള്‍ക്ക് ഏകദേശം 150 ഗ്രാം തൂക്കമുണ്ട്. ശരീരത്തിലെ മാലിന്യങ്ങളെ മൂത്രത്തിലൂടെ പുറന്തള്ളുകയാണ് വൃക്കകളുടെ പ്രധാന ധര്‍മം.

കൂടാതെ രക്തസമ്മര്‍ദം നിയന്ത്രിക്കുക, അമ്ലത്തിന്റെയും മറ്റ് ലവണങ്ങളുടെയും അളവ് നിയന്ത്രിക്കല്‍, രക്തത്തില്‍ ചുവന്ന രക്താണുക്കള്‍ ഉത്പാദിപ്പിക്കുക, ജീവകം ഡി സജീവമാക്കുക തുടങ്ങിയവയൊക്കെ വൃക്കകളുടെ ധര്‍മങ്ങളാണ്. വൃക്കകള്‍ യഥാവിധം പ്രവര്‍ത്തിക്കാതിരുന്നാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ ഭംഗം വരും.

വൃക്കരോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍

മുഖത്തും കാലുകളിലും നീര്‍ക്കെട്ട്, വിശപ്പില്ലായ്മ, ഛര്‍ദില്‍, ക്ഷീണം തുടങ്ങിയവയാണ് വൃക്കരോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. കൂടാതെ രക്താതിസമ്മര്‍ദം (hyper tension) വൃക്കരോഗത്തിന്റെ പ്രധാന ലക്ഷണമാണ്.

വൃക്കരോഗത്തിന്റെ ആദ്യഘട്ടത്തില്‍ ഭക്ഷണം നിയന്ത്രിച്ചും മരുന്നുകള്‍ കൊണ്ടും വളരെയേറെ പുരോഗതി കൈവരിക്കാനാകും. എന്നാല്‍, നിയന്ത്രിക്കാനായില്ലെങ്കില്‍ വൃക്ക സ്തംഭനം (Kidney failure) എന്ന അവസ്ഥയുണ്ടാകുന്നു.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. വി നാരായണന്‍ ഉണ്ണി (ആസ്റ്റര്‍ മെഡിസിറ്റി, കൊച്ചി)