Connect with us

Covid19

സംസ്ഥാനത്ത് മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

കോഴിക്കോട് | സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് പേര്‍കൂടി മരിച്ചു. മലപ്പുറം ഒളവട്ടൂര്‍ സ്വദേശി കുഞ്ഞാന്‍ എന്ന പി ടി അബ്ദുല്‍ ഖാദര്‍ (71), കോഴിക്കോട് രാമനാട്ടുകര പെരുമുഖം സ്വദേശി രാധാകൃഷ്ണന്‍ (70), തിരുവനന്തപുരം പേയാട് പള്ളിമുക്ക് പ്രിയദര്‍ശിനി നഗറില്‍ തങ്കപ്പന്‍ (72) എന്നിവരാണ് മരിച്ചത്.

മരിച്ച അബ്ദുല്‍ ഖാദറിന്റെ ചെറുമകളും നേരത്തെ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. അബ്ദുല്‍ ഖാദറിന്റെ മകള്‍ തസ്‌രീഫ ലുലുവിന്റെ മകള്‍ ഒരു വയസ്സുള്ള ആസിയയാണ് ആഗസ്റ്റ് ഒന്നിന് മരിച്ചത്. അബ്ദുല്‍ ഖാദറിന്റെ മകന്റെ വിവാഹത്തിനായി വീട്ടിലെത്തിയതായിരുന്നു മകളും കുട്ടിയും. വിവാഹ ചടങ്ങിനിടെ കുഞ്ഞിന് അപസ്മാരം അനുഭവപ്പെടുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരന്നു. രാത്രിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുഞ്ഞ് മരിച്ചു. ഈ വിവാഹചടങ്ങില്‍ പങ്കെടുത്ത ഖാദറിന്റെ ബന്ധുക്കള്‍ക്ക് ഉള്‍പ്പെടെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല.

അബ്ദുല്‍ ഖാദര്‍ സജീവ സുന്നി പ്രവര്‍ത്തകനാണ്. അരൂര്‍ മഹല്ല് ഉപദേശക സമിതി അംഗം, പുളിക്കല്‍ ഇഖ്‌റഅ് ഫൗണ്ടേഷന്‍, കേരള മുസ്ലിം ജമാഅത്ത്, എസ് എം എ തുടങ്ങിയ പ്രാസ്ഥാനിക മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു.

Latest