Connect with us

Kerala

മോദിയെ ചെവിക്ക് പിടിച്ച് ശ്രീരാമന്‍ സ്‌കൂളില്‍കൊണ്ടുപോകുന്ന ചിത്രം പങ്കുവെച്ച് ശശി തരൂര്‍

Published

|

Last Updated

തിരുവനന്തപുരം |  ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വൈറലായ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചെവിക്ക് പിടിച്ച് ശ്രീരാമന്‍ സ്‌കൂളിലേക്ക് കൊണ്ടുപോകുന്ന ചിത്രം പങ്കുവെച്ച് ശശിതരൂര്‍ എം പി. രാമക്ഷേത്രത്തിന് തറക്കിലടലുമായി ബന്ധപ്പെട്ട് ഇറങ്ങിയ പ്രധാന ട്രോള്‍ പോസ്റ്റുകളിലൊന്നാണിത്. വലിയ തോതില്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രമാണിത്.

രാമക്ഷേത്രത്തിന് തറക്കില്ലിട്ട ദിവസം ശ്രീരാമനെ മോദി കൈക്ക് പിടിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിത്യസ്ത ട്രോളുകള്‍ പിന്നീട് ഉമ്ടായത്. ദളിത് നേതാവ് ബി ആര്‍ അംബേദ്ക്കര്‍ കുട്ടിയെ കൈ പിടിച്ച് സ്‌കൂളിലേക്ക് കൊണ്ട് പോകുന്ന ഒരു ചിത്രം ഇതിന് ബദലായി ഇറങ്ങി. എന്നാല്‍ പിന്നീട് മോദിയെ രാമന്‍ ചെവിക്ക് പിടിച്ച് സ്‌കൂളിലേക്ക് കൊണ്ടുപോകുന്ന പോസ്റ്റര്‍ ഇറങ്ങിയതോടെ ട്രോളന്‍മാര്‍ ഇതിന് പിന്നാലെ കൂടുകയായിരുന്നു. ഈ ചിത്രമാണ് തരൂര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.