Connect with us

Kerala

പെട്ടിമുടിയില്‍ തിരച്ചില്‍ നടത്തുന്ന ഫയര്‍ഫോഴ്‌സ് അംഗത്തിന് കൊവിഡ്; കൂടെ തിരച്ചിലില്‍ ഏര്‍പ്പെട്ടവര്‍ ക്വാറന്റീനിലേക്ക്

Published

|

Last Updated

മൂന്നാര്‍ |  രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചിലിനിടെ കാണാതായവരെ കണ്ടെത്തുന്നതിന് തിരച്ചില്‍ നടത്തുന് ഫയര്‍ഫോഴ്‌സ് അംഗത്തിന് കൊവിഡ്. ആലപ്പുഴയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് അംഗത്തിനാണ് കൊവിഡ്. ഇതോടെ ഇയാള്‍ക്കൊപ്പം ജോലി ചെയ്തിരുന്ന മറ്റ് തിരച്ചിലുകാരെ ക്വാറന്റീനിലാക്കും. എന്നാല്‍ ഇത് രക്ഷാ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. മഴ മാത്രമാണ് തിരച്ചിലിന് ഭീഷണി സൃഷ്ടിക്കുന്നത്. എട്ട് സംഘങ്ങളായാണ് തിരച്ചില്‍ നടത്തുന്നത്. ഡോഗ് സ്‌ക്വാഡിന്റെ സഹായവും തേടിയിട്ടുണ്ട്. പാറപൊട്ടിച്ചും ആളുകളെ പുറത്തെടുക്കാന്‍ ശ്രമം നടക്കുന്നതായി റവന്യൂ അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തിക്കുമെന്ന് റീജീണല്‍ ഓഫീസര്‍ ഷിജു കെ കെ വ്യക്തമാക്കി. ഇടുക്കിയിലെ സേനക്ക് കൂടാതെ കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ നിന്ന് പ്രത്യേക സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.

അതിനിടെ അപകടം നടന്ന സ്ഥലം കേന്ദ്രമന്ത്രി വി മരുളീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സന്ദര്‍ശിച്ചു. പെട്ടിമുടിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കകണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.

പെട്ടിമുടിയില്‍ കെട്ടിടത്തിന് മണ്ണിടിഞ്ഞാണ് പ്രദേശത്ത് 100ന് അടുത്ത് ആളുകളാണ് അപകടത്തില്‍പ്പെട്ടത്. 27 മൃതദേഹങ്ങള്‍ പെട്ടിമുടിയില്‍ നിന്ന് കണ്ടെത്തി.

 

 

Latest