Connect with us

National

കാര്‍ഷിക അടിസ്ഥാന നിധി വഴിയുള്ള ധനസഹായ വിതരണം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

Published

|

Last Updated

ന്യൂഡല്‍ഹി | കാര്‍ഷിക അടിസ്ഥാന സൗകര്യ നിധിയില്‍ ഒരു ലക്ഷം കോടി രൂപയുടെ ധനസഹായ വിതരണം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിതരണം. പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ ആറാം ഗഡുവായി എട്ടര കോടി കൃഷിക്കാര്‍ക്ക് 17,000 കോടി രൂപയുടെ ധനസഹായ വിതരണത്തിനും അദ്ദേഹം തുടക്കം കുറിക്കും.

ഒരു ലക്ഷം കോടി രൂപയുടെ കാര്‍ഷിക അടിസ്ഥാന മേഖലാ നിധി, വിളവെടുപ്പിന് ശേഷം സംഭരണം, സംസ്‌കരണം, സാമൂഹ്യ കൃഷി എന്നിവയ്ക്ക് പ്രോത്സാഹനമാകും. 11 പൊതുമേഖലാ ബാങ്കുകളുടെ സഹകരണത്തോടെയാണ് നിധി സ്വരൂപിക്കുന്നത്.

മൂന്ന് ശതമാനം പലിശയിളവും രണ്ട് കോടി രൂപയ്ക്കുവരെ വായ്പാ ഗ്യാരണ്ടിയും കര്‍ഷകര്‍ക്ക് പദ്ധതിയില്‍ ലഭിക്കും.