Connect with us

Covid19

കൊവിഡ്: സഊദിയില്‍ 37 മരണം, 1,492 പേര്‍ക്ക് രോഗമുക്തി

Published

|

Last Updated

ദമാം | സഊദിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 37 പേര്‍ മരിച്ചു. 1,492 പേര്‍ക്ക് രോഗം ഭേദമായതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അല്‍ഹുഫൂഫ്- 8 , ജിദ്ദ- 7, മക്ക- 4, ത്വായിഫ്- 3, അറാര്‍- 3, റിയാദ്- 2, സബിയ- 2, അല്‍ഖതീഫ്- 2, ഹാഇല്‍- 1, ദമാം- 1, ആല്‍മജാരിദ- 1, അല്‍ ഉയൂന്‍- 1, മഹായില്‍ അസീര്‍- 1, അല്‍ ബഹ- 1 എന്നിവിടങ്ങളിലാണ് ഇന്ന് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

പുതുതായി 1,469 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 287,262 ആയി ഉയര്‍ന്നു. രോഗബാധിതരില്‍ 2,50,440 പേര്‍ രോഗമുക്തരായതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 87.18 ശതമാനമായി. ശനിയാഴ്ച്ച വരെയുള്ള കണക്കുകള്‍ പ്രകാരം 3,130 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
രോഗബാധിതരില്‍ 33,692 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 1,828 രോഗികള്‍ ഗുരുതരാവസ്ഥയിലാണെന്നും മന്ത്രാലയം അറിയിച്ചു

റിയാദ് (101), മദീന (61), ഖമിസ് മുഷൈത് (52), ദമാം (47), ജിസാന്‍ (47), അല്‍-ഹുഫുഫ് (46), അബഹ (44), ജിദ്ദ (43), റഫ (41), തബൂക്ക് (41), മക്ക (40) എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച്ച ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ച പ്രദേശങ്ങള്‍.

---- facebook comment plugin here -----

Latest